കായംകുളം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 500ൽ 499 മാർക്ക് നേടിയ കായംകുളം ശ്രീനാരായണ സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥിനി എസ്. ആർച്ചയെ സ്കൂൾ ആദരി​ക്കുന്നു.

24 ന് രാവിലെ 10ന് നടക്കുന്ന അനുമോദന സമ്മേളനം കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ പി.ശശികല, മുതുകുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, മാനേജർ വി.ചന്ദ്രദാസ്, സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ,പ്രിൻസിപ്പൽ ഡോ.എസ്.ബി.ശ്രീജയ, എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ, പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ, സി.സലില, കെ.ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

1989ൽ സ്ഥാപിതമായ ശ്രീനാരായണ സെൻട്രൽ സ്കൂൾ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ സമുന്നത സ്ഥാനത്താണ്. ഇത്തവണയും പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നൂറുമേനി വിജയം നേടി​. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, പൊളിറ്റിക്സ്, എക്ണോമിക്സ്, ജ്യോഗ്രഫി വിഷയങ്ങളി​ൽ എസ്. ആർച്ച, അനഘ ജയകുമാർ, മീനു സജി, നന്ദിത എസ്.ലാൽ, അഞ്ജലി, ദേവിക വിജയ്, വൃന്ദ മോഹൻ, ബി​. അമൃത, അനുപമ ആർ.നായർ എന്നിവർ 100 മാർക്കോടെ അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയതായി​ മാനേജർ വി.ചന്ദ്രദാസ്, പ്രിൻസിപ്പൽ ഡോ.എസ്.ബി ശ്രീജയ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.