 
ആലപ്പുഴ: ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ 2022- 2023ലെ പൂർണ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികൾക്ക് അംഗീകാരമായി. തുറവൂർ, കോടംതുരുത്ത്, പാലമേൽ ഗ്രാമപഞ്ചായത്തുകളുടെയും കായംകുളം, ചെങ്ങന്നൂർ നഗരസഭകളുടെയും പദ്ധതികൾക്കാണ് ഇന്നലെ അംഗീകാരം നൽകിയത്. ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കളക്ടർ വി.ആർ.കൃഷ്ണ തേജ, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്.സത്യപ്രകാശ്, ഡി.പി.സി അംഗങ്ങൾ, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.