ആലപ്പുഴ: കലാ, കായിക അഭിരുചിയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ടേബിൾ ടെന്നീസ്, ചെസ്, ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു. ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ വൈ.എം.സി.എയുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 15 വയസ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അപേക്ഷിക്കാം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ 26ന് മുമ്പ് ലഭിക്കണം. ഫോൺ: 2253870. ഇ-മെയിൽ: dswoalpy@gmail.com