ആലപ്പുഴ: സംസ്ഥാനത്തെ റേഷൻ കടയിലൂടെ സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഓണകിറ്റ് രജിസ്റ്റർ ചെയ്ത അതാത് കടയിലൂടെ മാത്രമേ വിതരണം ചെയ്യാവു എന്ന സർക്കാർ നിർദേശം പ്രതിക്ഷേധാർഹമാണെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഇ- പോസ് സംവിധാനം നിലവിൽ വന്നതിന് ശേഷം ഏത് കടയിൽ നിന്നും റേഷൻ വാങ്ങാമെന്ന കാർഡ് ഉടമകളുടെ സൗകര്യാർത്ഥം നിലനിൽക്കേ സൗജന്യ കിറ്റ് വിതരണത്തിൽ കാണിക്കുന്ന വിവേചനം ശരിയല്ല . അടിയന്തരമായി റേഷൻ കാർഡ് ഉടമകൾക്കും വ്യാപാരികൾക്കും പ്രയാസകാരമല്ലാത്ത തീരുമാനം നടപ്പിലാക്കില്ലയെങ്കിൽ കിറ്റ് വിതരണത്തിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന സെക്രട്ടറി എൻ.ഷിജീർ ആവശ്യപ്പെട്ടു.