ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയുടെ പെരുമയുമായി ഇത്തവണ ഉത്പന്നങ്ങളും വില്പനയ്ക്ക്. നെഹ്രുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.ടി.ബി.ആർ മെർക്കൻഡൈസ് എന്ന പേരിലാണ് വിവിധ ഉത്പന്നങ്ങളുടെ വില്പന ഇന്നാരംഭിക്കുന്നത്. കോഫി മഗ്, തൊപ്പി, ടീ ഷർട്ട്, ചുണ്ടൻ വള്ളത്തിന്റെ രൂപം എന്നിങ്ങനെ 120 മുതൽ 600 രൂപവരെയുള്ള ഉത്പന്നങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ ദിവസങ്ങളിൽ റവന്യു ഡിവിഷണൽ ഓഫീസ് കേന്ദ്രീകരിച്ചാണ് വില്പന. വരും ദിവസങ്ങളിൽ ഇവ വിജയ് പാർക്കിലും ലഭ്യമാകും.