t
t

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിൽ മത്സരിക്കാൻ 11 വള്ളങ്ങൾ കൂടി രജിസ്റ്റർ ചെയ്തു. ചുണ്ടൻ- മൂന്ന്, വെപ്പ് എ ഗ്രേഡ്- നാല്, ബി ഗ്രേഡ്- രണ്ട്, ഇരുട്ടുകുത്തി ബി ഗ്രേഡ്, ചുരുളൻ - ഒന്നു വീതം എന്നിങ്ങനെയാണ് ഇന്നലെ രജിസ്റ്റർ ചെയ്ത വള്ളങ്ങളുടെ എണ്ണം. ആലപ്പാടൻ പുത്തൻ, ജവഹർ തായങ്കരി എന്നിവയാണ് രജിസ്റ്റർ ചെയ്ത ചുണ്ടൻമാർ. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ രജിസ്റ്റർ ചെയ്ത വള്ളങ്ങളുടെ എണ്ണം 18 ആയി. മത്സരത്തിന്റെ ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. 10 ലക്ഷത്തിലധികം രൂപയുടെ ടിക്കറ്റുകളാണ് ഇതിനോടകം വിറ്റത്.