ചേർത്തല:കാർത്ത്യായനീ ദേവീക്ഷേത്രത്തിലെ കാവുടയോൻ ക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മാണത്തിന് മുന്നോടിയായുള്ള ബാലാലയ പ്രതിഷ്ഠ 24ന് നടക്കും.രാവിലെ 7ന് പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠ.ക്ഷേത്ര ഉപദേശകസമിതി മേൽനോട്ടത്തിൽ ഭക്തജനസഹകരണത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്.ഇതിനായുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.