kutumba-varshikam


മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ഇരമത്തൂർ 1926-ാംനമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖായോഗത്തിൽ പ്രവർത്തിക്കുന്ന കുടുംബയൂണിറ്റുകളുടെ വാർഷികം നടന്നു.

വനിതാ സംഘം യൂണിയൻ കൺവീനർ പുഷ്പ ശശികുമാർ, ശാഖായോഗം സെക്രട്ടറി രേഷ്മാരാജൻ എന്നിവർ ഉദ്ഘാടനംചെയ്തു.

ശാഖായോഗം പ്രസിഡന്റും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗവുമായ ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു.

ശാഖായോഗം വൈസ്പ്രസിഡൻ്റ് ഗോപകുമാർ തോപ്പിൽ, നിയുക്ത യൂണിയൻ കമ്മിറ്റിയംഗം കെ.വി സുരേഷ് കുമാർ എന്നിവർ മുഖ്യസന്ദേശം നൽകി. ശാഖ കമ്മിറ്റിയംഗങ്ങളായ ബിജു നടുക്കേവീട്ടിൽ, സന്തോഷ് ശാരദാലയം, വിപിൻ വാസുദേവ്, പ്രമോദ് ശിവൻ, വനിതാസംഘം ഭാരവാഹികളായ സിന്ധു, ശ്രീദേവി ഉത്തമൻ, ബിജി സന്തോഷ്, യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി ഡി​. അദ്വൈത് എന്നിവർ സംസാരി​ച്ചു. വാർഷിക യോഗങ്ങൾക്ക് ദീപ ബിനു, രാധമ്മ പുരുഷോത്തമൻ, ശ്രീദേവി എന്നിവർ സ്വാഗതവും ലതാ ശിവദാസൻ, സിന്ധു ഷാജി, രേഷ്മാ സജു എന്നിവർ പ്രവർത്തന റിപ്പോർട്ടും വരവ്ചെലവ് കണക്ക് അവതരണവും നടത്തി.

പുതിയ ഭാരവാഹികളായി രാധമ്മ പുരുഷോത്തമൻ, തങ്കമണി ശിവദാസ്, രജനി ദയകുമാർ (പ്രസിഡന്റുമാർ), ദീപ ബിനു, പത്മിനി ശിവരാമൻ, ആശ സുരേഷ് (വൈസ് പ്രസിഡന്റുമാർ), സിന്ധു ഷാജി, സുനിത അനിൽ, ശുഭ ബിജു (സെക്രട്ടറിമാർ) എന്നിവരെ തി​രഞ്ഞെടുത്തു.