ചേർത്തല : കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചേർത്തല സബ് ഓഫീസ് നേതൃത്വത്തിൽ 25 മുതൽ തണ്ണീർമുക്കം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും അരൂക്കുറ്റി, പെരുമ്പളം പഞ്ചായത്തിലും ക്ഷേമനിധി ക്യാമ്പ് നടത്തും. അംഗങ്ങളായ തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ സോഫ്​ട് വെയറിൽ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്. തൊഴിലാളികളോ അവരുടെ പ്രതിനിധികളോ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ അസലും ഫോൺ നമ്പരും ഹാജരാക്കണം. ഉടമകൾ, ഉത്പാദകർ, സഹകരണ സംഘങ്ങൾ എന്നിവർക്ക് വിഹിതവും തൊഴിലാളികളുടെ അംശാദയവും അടയ്ക്കുന്നതിന് ക്യാമ്പിൽ സൗകര്യമുണ്ടാകും. കയർ തൊഴിലാളികൾക്ക് പുതുതായി അംഗത്വമെടുക്കാം. കയർ തൊഴിലാളിയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെയോ പഞ്ചായത്ത് സെക്രട്ടറിയുടെയോ സർട്ടിഫിക്ക​റ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്ക​റ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഹാജരാക്കണം. ക്യാമ്പുകൾ നടത്തുന്ന ദിവസവും സ്ഥലവും- ആഗസ്​റ്റ് 25: കമ്മ്യൂണി​റ്റി ഹാൾ വാരനാട്. 26: യുവധാര കട്ടച്ചിറ. 27: എൻ.എസ്.എസ് ഹാൾ, കണ്ടംകുളം. 29: എസ്.എൻ.ഡി.പി ഹാൾ, മുട്ടത്തിപ്പറമ്പ്. 31: പഞ്ചായത്ത് കമ്മ്യൂണി​റ്റി ഹാൾ, പോ​റ്റിക്കവല. 30: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ്. സെപ്തംബർ 2ന് പെരുമ്പളം ഗ്രാമപഞ്ചായത്ത് ഓഫീസ്.