തുറവൂർ : എസ്. എൻ.ഡി. പി യോഗം പറയകാട് 4365-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു. ആലോചനാ യോഗത്തിൽ ശാഖാപ്രസിഡന്റ് ആർ. ബിജു അദ്ധ്യക്ഷനായി. സെക്രട്ടറി അജയൻ പറയകാട്, വൈസ് പ്രസിഡന്റ് ഭദ്രൻ , പഞ്ചായത്ത് അംഗങ്ങളായ കൽപ്പനാ ദത്ത്, ആശാലത ,മുൻ പഞ്ചായത്ത് അംഗം കെ.കെ. സജീവൻ , സി.സുരേഷ് , സി. മധുസൂദനൻ, മുൻ ശാഖാ പ്രസിഡന്റ് എസ്. സുനിൽകുമാർ, വനിത സംഘം പ്രസിഡന്റ് സ്മിത സിദ്ധാർത്ഥൻ,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അജിത്ത് ചാത്തനാട്ട്, സൈബർ സേന ചേർത്തല യൂണിയൻ ചെയർമാൻ അനിൽരാജ് പീതാംബരൻ, കൺവീനർ ബാലേഷ് ഹരികൃഷ്ണ , ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിനേഷ് പാടത്ത്, ബബീഷ് പുതിയാപറമ്പ്, സുഭാഷ് പാടത്ത് , രാജകല രതീഷ്, സന്തോഷ് മരോട്ടിക്കൽ എന്നിവർ സംസാരിച്ചു.