ചേർത്തല:താലൂക്കിലെ മഞ്ഞ കാർഡുകാർക്ക് 23, 24 തീയതികളിലും പിങ്ക് കാർഡുകാർക്ക് 25,26, 27 തീയതികളിലും നീല കാർഡുകാർക്ക് 29, 30, 31 തീയതികളിലും സൗജന്യ ഓണക്കി​റ്റ് വിതരണംചെയ്യും. വെള്ള കാർഡുകാർക്ക് സെപ്തംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് വിതരണം. നിശ്ചിതദിവസം വാങ്ങാനാകാത്തവർക്ക് നാലുമുതൽ ഏഴുവരെ അതത് റേഷൻകടകളിൽ നിന്ന് ലഭിക്കും. സാധാരണ റേഷന് പുറമെ നീല, വെള്ള കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ പച്ചരിയുൾപ്പെടെ 10 കിലോഗ്രാം അരി ഓണം സ്‌പെഷ്യലായി ഏഴുവരെ ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ സി.ജയപ്രകാശ് അറിയിച്ചു.