 
പാണ്ടനാട്: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1881 -ാം നമ്പർ പാണ്ടനാട് ശാഖയിലെ പ്രാർത്ഥനാ ഹാളിന്റ നവീകരണ ഉദ്ഘാടനം യൂണിയൻ ചെയർമാൻ അനിൽ അമ്പാടി നിർവഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.ബി. യശോധരൻ, വൈസ് പ്രസിഡന്റ് മിഥുൻചാന്നാഴേത്ത് , സെക്രട്ടറി സജിത് ശാന്തി, ശാഖ വനിതാ സംഘം പ്രസിഡന്റ് സുജാത രാജു, യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി , ശാഖാ വനിതാസംഘം സെക്രട്ടറി സുജിതാ ദിവാകർ, യൂത്ത്മൂവ്‌മെന്റ് ശാഖ സെക്രട്ടറി അഖിൽ രാജ് എന്നിവർ സംസാരിച്ചു. ശാഖയുടെ പ്രവർത്തന ഫണ്ട് സമാഹരണത്തിനും തുടക്കമായി.