photo

ചേർത്തല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വിജയത്തിനായി ചേർത്തല നിയോജക മണ്ഡലത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. ചേർത്തല എൻ.എസ്.എസ് യൂണിയൻ ഓഡി​റ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു.
ചേർത്തല ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. വയലാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ. അജയൻ സ്വാഗതം പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം. ജെ. ജോബ്, പദയാത്ര ജില്ലാ കോ ഓർഡിനേ​റ്റർ കോശി എം.കോശി, സി. കെ. ഷാജിമോഹൻ, എസ്. ശരത്, കെ. ആർ. രാജേന്ദ്രപ്രസാദ്, ടി. സുബ്രഹ്മണ്യദാസ്, ഐസക് മാടവന, ജയലക്ഷ്മി അനിൽകുമാർ, ആർ. ശശിധരൻ, കെ.രാജീവൻ,സജി കുര്യാക്കോസ്, മധു വാവക്കാട്, സി. ഡി.ശങ്കർ, സി.വി. തോമസ്, എസ്. കൃഷ്ണകുമാർ, ടി.എച്ച്. സലാം, ജെയിംസ് ചിങ്കുത്തറ എന്നിവർ സംസാരിച്ചു.