a
സി.പി.എം മാങ്കാംകുഴി ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകുന്ന സ്നേഹ വീടിന് ഏരിയ സെക്രട്ടറി കെ.മധുസൂദനൻ കല്ലിടുന്നു

മാവേലിക്കര:​ മാങ്കാംകുഴിയിൽ സി.പി.എം സ്‌​നേഹവീടിന് തറക്കല്ലിട്ടു. അറുന്നൂറ്റിമംഗലം പതിനാറാം വാർഡ് തറമേൽ തെക്കതിൽ ശോഭ മധുവിനാണ് ലോക്കൽ കമ്മിറ്റി വീട് നിർമിച്ചു നൽകുന്നത്. ഏരിയ സെക്രട്ടറി കെ.മധുസൂദനൻ കല്ലിട്ടു. ജില്ലാ കമ്മിറ്റിയംഗം ആർ.രാജേഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എസ്.അനിരുദ്ധൻ, ടി.പി. ഗോപാലൻ, ലോക്കൽ സെക്രട്ടറി ടി.യശോധരൻ, വിഷ്ണു സുരേഷ് എന്നിവർ പങ്കെടുത്തു. ശോഭയുടെ ഭർത്താവ് മധു ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. രണ്ടു കുട്ടികളുണ്ട്. ഇവരുടെ ജീവിത ദുരിതം ബോദ്ധ്യമായതോടെയാണ് വീടു നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. എം.എസ് സുജു ചെയർമാനും ടി.യശോധരൻ കൺവീനറുമായുള്ള കമ്മിറ്റിക്കാണ് നിർമാണ ചുമതല.