photo
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച മിനി ബോട്ടിൽ കളക്ഷൻ ബൂത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിക്കുന്നു

ചേർത്തല: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് സംഭരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച മിനി ബോട്ടിൽ കളക്ഷൻ ബൂത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷ കെ. കമലമ്മ, പഞ്ചായത്തംഗം രജനി രവി പാലൻ, സെക്രട്ടറി പി. ഗീതാകുമാരി,അക്രഡിറ്റഡ് എൻജിനീയർ ശ്രുതിമോൾ, ഓവർസിയർ നകുലൻ എന്നിവർ പങ്കെടുത്തു.

പഞ്ചായത്തിലെ 18 വാർഡിലും ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ട്. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് ബോട്ടിൽ കളക്ഷൻ ബൂത്തുകൾ സ്ഥാപിക്കുന്നത്.കഞ്ഞിക്കുഴിക്ക് അനുയോജ്യമായ രീതിയിൽ പച്ചക്കറികളുടെ മാതൃകയിലാണ് ബൂത്തുകൾ തയ്യാറാക്കിയിട്ടുള്ളത്.