മാവേലിക്കര: രാഹുൽ ഗാന്ധി നടത്തുന്ന ഭാരത്‌ ജോഡോ പദയാത്രയുടെ മാവേലിക്കര നിയോജക മണ്ഡലം സ്വാഗതസംഘ രൂപീകരണയോഗം ഇന്ന് വൈകിട്ട് 4ന് ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് നിയോജക മണ്ഡലം ചീഫ് കോ ഓർഡിനേറ്റർ അഡ്വ.കെ.ആർ.മുരളീധരൻ അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ ചീഫ് കോ ഓർഡിനേറ്റർ കോശി.എം.കോശി, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ യോഗത്തിൽ സംസാരിക്കും.