hdj
സി.പി.ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: ഇന്ത്യയിൽ ഭരണകൂടങ്ങളെ പിടിക്കാൻ പണാധിപത്യവും ഭരണത്തിന്റെ സകല സംവിധാനങ്ങളും ഉപയോഗിക്കുന്ന അപകടകരമായ അവസ്ഥയാണുള്ളതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഹരിപ്പാട് നാരകത്തറയിൽ പൊതു സമ്മേളന നഗരിയിൽ എത്തിച്ചേർന്ന പതാക, ദീപശിഖ, കൊടിമര, ബാനർ, ജാഥകളോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. ആഞ്ചലോസ്, പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ്, വയലാർ ശരത് ചന്ദ്രവർമ്മ, എ.ഷാജഹാൻ, എൻ. രവീന്ദ്രൻ, കെ.എസ്. രവി, ജോയിക്കുട്ടി ജോസ്, വി. മോഹൻദാസ്, ടി.ടി ജിസ്മാൻ, ദീപ്തി അജയകുമാർ, എൻ.എസ്. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. പി. ബി. സുഗതൻ സ്വാഗതവും എൻ. ശ്രീകുമാർ നന്ദിയും പറഞ്ഞു. ഇന്ന് നാരകത്തറ റീൻ പാലസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിപ്ലവ ഗായിക പി.കെ. മേദിനി പതാക ഉയർത്തും. സ്വാഗതസംഘം ജോ. സെക്രട്ടറി കെ.കാർത്തികേയൻ സ്വാഗതം പറയും. ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മയിൽ, സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി. പ്രസാദ് എന്നിവർ പങ്കെടുക്കും.