മാവേലിക്കര: വിശ്വഹിന്ദു പരിഷത്ത് 58-ാം സ്ഥാപനദിന പരിപാടികളുടെ ഭാഗമായി തഴക്കരയിൽ സംഘടിപ്പിച്ച സ്വാഭിമാന ഹിന്ദു സദസ് വിശ്വഹിന്ദു പരിഷത്ത് അഖില ഭാരതീയ ജോയിന്റ് ജനറൽ സെക്രട്ടറി സ്ഥാണു മാലയൻ ഉദ്ഘാടനം ചെയ്തു. മുരളീധരൻ തഴക്കര അദ്ധ്യക്ഷനായി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.അനിൽ വിളയിൽ ആമുഖ പ്രഭാഷണം നടത്തി. സംഘടനയുടെ മുഖപ്രസിദ്ധീകരണമായ ഹിന്ദു വിശ്വ മാസികയുടെ തഴക്കര ഖണ്ഡ് തല പ്രചാരണോദ്ഘാടനം ആദ്യകൂപ്പൺ കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം വിജയൻ വെട്ടിയാറിന് നൽകി സ്ഥാണു മാലയൻ നിർവഹിച്ചു. രാമായണ മാസാചരണത്തിന്റെ ഭാഗമായി നടത്തി വന്ന സത്സംഗത്തിന് നേതൃത്വം നൽകിയ സത്സംഗ പ്രമുഖരെ ആദരിച്ചു. 58 കുടുംബങ്ങൾക്ക് രാമായണം വിതരണം ചെയ്തു. ജില്ല ജോ.സെക്രട്ടറി മനു ഹരിപ്പാട്, സംഘടന സെക്രട്ടറി ജി.അനീഷ്‌കൃഷ്ണൻ, സത്സംഗ പ്രമുഖ് കെ.വിശ്വനാഥൻ, ബജ്രംഗ്ദൾ ജില്ലാ സംയോജക് അനു കൊച്ചാലുംമൂട്, മാവേലിക്കര പ്രഖണ്ഡ് സെക്രട്ടറി സന്തോഷ്‌കുമാർ, ചാരുംമൂട് പ്രഖണ്ഡ് സമിതി അംഗം അജയൻ വെട്ടിയാർ, തഴക്കര ഖണ്ഡ് സെക്രട്ടറി ഹരികുമാർ, പ്രഖണ്ഡ് ബജ്രംഗ്ദൾ സഹസംയോജക് ജീഷ്ണുതടത്തിൽ, പ്രഖണ്ഡ് സത്സംഗ പ്രമുഖ് ഗംഗാധരൻ, ഖണ്ഡ് സത്സംഗ പ്രമുഖ് പത്മകുമാർ, സേവാപ്രമുഖ് ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.