tur

അരൂർ: രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം തെറ്റി വസ്ത്രശാല കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ദേശീയ പാതയിൽ അരൂർ ശ്രീനാരായണ നഗറിൽ ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ബന്ധുക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളം ലിസി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മേഴ്സി തോമസി​നെ കോട്ടയത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിന്റെ മുൻഭാഗം തകർന്നു .