 
ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ പൂപ്പാടം പദ്ധതിയിൽ വിരിഞ്ഞ ബന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. രാധാകൃഷ്ണൻ , പഞ്ചായത്തംഗം രഞ്ജിത്ത് കരിമുളയ്ക്കൽ, സി.ഡി.എസ് അംഗം താമരാക്ഷി, കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.