 
ചേർത്തല: ടോഡിബോർഡ് രൂപീകരണ നടപടി ഉടൻ പൂർത്തിയാക്കണമെന്നും തെങ്ങുരോഗനിവാരണ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നും ചേർത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) 19–ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ചന്ദ്രബാബു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു, ജില്ലാ സെക്രട്ടറി പി.ഗാനകുമാർ,ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എം.സുരേന്ദ്രൻ, എൻ.ആർ.ബാബുരാജ്, കെ.രാജപ്പൻനായർ, പി.ഷാജിമോഹൻ, കെ.കെ.ചെല്ലപ്പൻ, ഇ.ആർ.പൊന്നപ്പൻ,ടി.സിരീഷ് എന്നിവർ സംസാരിച്ചു. കെ.പ്രസാദിനെ പ്രസിഡന്റായും കെ.കെ.ചന്ദ്രബാബുവിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി.ഡി.രമേശൻ, ടി.സിരീഷ്, ഡി.വിശ്വംഭരൻ, വി.എ. പരമേശ്വരൻ (വൈസ് പ്രസിഡന്റുമാർ), ഇ.ആർ.പൊന്നൻ (ജോയിന്റ് സെക്രട്ടറി).