ഹരിപ്പാട്: ഹരിപ്പാട് കേന്ദ്രമായി​ സിനിമയുടെയും വിഷ്വൽ മീഡിയയുടെയും വിവിധ മേഖലകളിൽ സാങ്കേതിക പരിശീലനം നൽകുന്ന ലോഗ് ലൈൻ മീഡിയ അക്കാഡമി പ്രവർത്തനം തുടങ്ങി​. കേന്ദ്ര സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനം ഹരിപ്പാട് മുനി​സിപ്പൽ ചെയർമാൻ കെ.എം രാജുവും സ്റ്റുഡിയോ ഉദ്ഘാടനം തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടിയും നിർവഹിച്ചു. ഹരിപ്പാട് മുൻസിപ്പൽ കൗൺസിലർ വൃന്ദ എസ്.കുമാർ അദ്ധ്യക്ഷയായി. എം. സത്യപാലൻ, ജോൺ തോമസ്, എസ്. കൃഷ്ണകുമാർ, ഡോ. ബൈജു ഹരിഹരൻ, ഗ്ലമി വാലടി, കരുവാറ്റ ജയപ്രകാശ്, മേഘ എന്നിവർ സംസാരിച്ചു. അക്കാഡമി ഡയറക്ടർ എസ്. പ്രസാദ് സ്വാഗതവും പ്രിൻസിപ്പൽ ഡോ.വി.ബി പ്രസാദ് നന്ദിയും പറഞ്ഞു