 
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ചെട്ടികാട് 581-ാം നമ്പർ ശാഖയിലെ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, വനിതാ സംഘം താലൂക്ക് യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ബിന്ദുവിനയ ചന്ദ്രനെ പ്രസിഡന്റായും ഉഷാ രാജേന്ദ്രനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.