photo
കയർഫെഡ് ഓണം വിപണന മേള ഉദ്ഘാടനം മുഹമ്മയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ നിർവഹിക്കുന്നു

ആലപ്പുഴ: 20 മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടോടെ സംസ്ഥാനത്ത് കയർഫെഡ് നൂറ് ഓണം വിപണന കേന്ദ്രങ്ങൾ ആരംഭിക്കും. കയർഫെഡിന്റെ എല്ലാ ഷോറൂമുകളിലും സ്റ്റാളുകളിലും ഉത്പന്നങ്ങൾക്ക് ഓണക്കാലത്ത് ഈ ഇളവ് ലഭി​ക്കും.

കയർഫെഡ് ഉത്പന്നങ്ങളായ റബറൈസ്ഡ് കയർ മെത്തകൾ, കയർ മാറ്റുകൾ, മാറ്റിംഗുകൾ, പി.വി.സി ടഫ്റ്റഡ് മാറ്റുകൾ, റബർ ബാക്ഡ് മാറ്റുകൾ, കയർ ടൈലുകൾ, കൊക്കോഫെർട്ട് ജൈവവളം, കോക്കോപോട്ട് പ്രകൃതി സൗഹൃദ ചെടിച്ചട്ടികൾ എന്നിവ ലഭി​ക്കും. 750രൂപ മുഖവില വരുന്ന പൊന്നോണ കിറ്റ് 500രൂപയ്ക്കും ലഭിക്കും.

ഓണം വിപണന മേളയുടെ ഉദ്ഘാടനം മുഹമ്മയി​ൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ നിർവഹിച്ചു. കയർഫെഡ് എക്‌സിക്യുട്ടീവ് കമ്മി​റ്റിയംഗം വി.എസ്. മണി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ആദ്യവില്പന നടത്തി. മുഹമ്മ ഗ്രാമ പഞ്ചായത്ത് അംഗം ജി.സതീഷ്, കയർഫെഡ് മാർക്കറ്റിംഗ് മാനേജർമാരായ എം. അനുരാജ്, എസ്. അനിൽകുമാർ, കയർഫെഡ് ആലപ്പുഴ ഷോറൂം മാനേജർ ബി.എഫ്. സുനോജ് എന്നിവർ പങ്കെടുത്തു.