 
അമ്പലപ്പുഴ: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന്റെ നേതൃത്വത്തിൽ, പുന്നപ്ര വിയാനി ഇടവകയിലെ 25 മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്തെത്തി. പ്രളയത്തിൽ കുട്ടനാട് മുങ്ങിയപ്പോൾ വള്ളത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ റോയി അറയ്ക്കലും സംഘവുമാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ പുന്നപ്ര സെന്റ് ഗ്രിഗോരിയോസ് ചർച്ചിൽ നടന്ന യാത്ര അയപ്പ് ചടങ്ങ് മാർ ഗ്രിഗോരിയോസ് കോളേജ് മാനേജർ ഫാ. ടോമി പടിഞ്ഞാറേവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഇടവക പ്രതിനിധി തോമസ്കുട്ടി മുട്ടശേരി അദ്ധ്യക്ഷനായി. ഫാ.മാത്യു മുല്ലശ്ശേരി, ബ്രദർ മാത്യു ആൽബിൻ , സിബിച്ചൻ കവലക്കൽ, കുരുവിള എന്നിവർ സംസാരിച്ചു.