ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ നിന്നും തൊഴിൽരഹിത വേതനം ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ടി.സി, ബാങ്ക് പാസ്ബുക്ക്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, റേഷൻ കാർഡ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സഹിതം നഗരസഭാ സാമൂഹ്യ സുരക്ഷാ പെൻഷൻ വിഭാഗത്തിൽ 27, 29 തീയതികളിൽ നടക്കുന്ന വെരിഫിക്കേഷനിൽ പങ്കെടുക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.