ambala
കളർകോട് ദർശനം പുരുഷ സ്വയംസഹായസംഘം കോട്ടയം എസ്.എച്ച്. മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽക്യാമ്പ് എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കളർകോട് ദർശനം പുരുഷ സ്വയംസഹായസംഘം സൗജന്യ മെഗാ മെഡിക്കൽക്യാമ്പ് നടത്തി. കോട്ടയം എസ്.എച്ച്. മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ദർശനം പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് വിശിഷ്ടാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ഗ്രാമപഞ്ചായത്തംഗം ജയലേഖ ജയകുമാർ, എസ്.എച്ച്. മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ കാതറൈയിൻ നെടുപുറം, ദർശനം സെക്രട്ടറി വി.എം. അനിൽകുമാർ, ഖജാൻജി പി. ശൈലകുമാർ എന്നിവർ സംസാരിച്ചു.