 
ആലപ്പുഴ: ഓണപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചു. മായിത്തറ വടക്കേതയ്യിൽ വി.പി.സുനിൽ ഭാര്യ രോഷ്‌നിയുമായി കാരയ്ക്കാവ് ഭാഗത്തായി അൻപത് സെന്റിൽ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് കവി ആലങ്കോട് ലീലാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ഓണപ്പാട്ട് ഈണത്തിൽ പാടിയാണ് ആലങ്കോട് ബന്ദിയും ജമന്തിയും വാടാമല്ലിയും തുമ്പപൂവും വിളവെടുത്തത്. പൂക്കളോടൊപ്പം നാലേക്കറിൽ വിവിധയിനം പച്ചക്കറികളും ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്തിട്ടുണ്ട്. വിളവെടുപ്പ് ചടങ്ങിൽ അഡ്വ. എം.സന്തോഷ്‌കുമാർ, ജി.വി.റെജി, ഡി.ഹർഷകുമാർ, ആസിഫ് റഹിം, ജാനിഷ് റോസ്, എസ്.ഡി.അനില, മിനി പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.