അമ്പലപ്പുഴ: ഗണേശോത്സവം 2022 24 മുതൽ 31 വരെ അമ്പലപ്പുഴ കിഴക്കേ നടയിലുള്ള വാസുദേവം ഹാളിൽ നടക്കും. ഇന്ന് വൈകിട്ട് 4 ന് പടിഞ്ഞാറേ നടയിൽ നിന്ന് വിഗ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ച് യജ്ഞവേദിയിലെത്തും. തുടർന്ന് ഗണേശോത്സവ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി വി.ആർ .രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ഏഴ് ദിവസങ്ങളിലും അഷ്ടദ്രവ്യ ഗണപതി ഹോമം, നാരായണീയ പാരായണം , ഭഗവതി സേവ തുടങ്ങിയവയും സത്യസയി സേവാ സമിതിയുടെ ശ്രീഗണേശ ഭജനാമൃതം , നിരഞ്ജനി ആലപ്പുഴയുടെ ഭജൻസ് , ഹരിപ്പാട് ശ്രീ രാധേയത്തിന്റെ നാമ ജപലഹരി, അമ്പലപ്പുഴ രഞ്ജിത്തിന്റെ ഭക്തിഗാന സന്ധ്യ, സ്വാതി നമ്പ്യാരുടെ പ്രഭാഷണം , ആലപ്പി ക്ലാപ്സിന്റെ ഭക്തി ഗാനമേള എന്നിവയും നടക്കും. 31 ന് സമാപന സഭ നാഷണൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് നിമഞ്ജന ഘോഷയാത്ര അമ്പലപ്പുഴ സമുദ്രത്തിലേക്ക് പുറപ്പെടും . ഇതോടൊപ്പം നൂറുകണക്കിന് ചെറു ഗണേശ വിഗ്രഹങ്ങളും നിമഞ്ജനം ചെയ്യപ്പെടും. അമ്പലപ്പുഴ ക്ഷേത്രം മുൻ മേൽശാന്തി ബ്രഹ്മദത്തൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ടി.കെ. ഹരികുമാർ ചെയർമാനും എൻ.വിജയകുമാർ ജന.കൺവീനറമായ 251 അംഗ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിലാണ് ഗണേശോത്സവം നടക്കുന്നത്. സംഘാടകർ വിശ്വഹിന്ദു പരിഷത്താണ്.