
ആലപ്പുഴ: അദ്ധ്യാപക വിദ്യാർത്ഥികളുടെ ടി.ടി.ഐ, പി.പി.ടി.ടി.ഐ ജില്ലാ കലോത്സവം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനീത അദ്ധ്യക്ഷത വഹിച്ചു.
ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ.ജെ.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഉപവിദ്യാഭ്യാസ ഓഫീസർ എം.പി.ഓമന സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ സിമി ഷാഫിഖാൻ, പി. രതീഷ്, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ജെ.എ.അജിമോൻ, സോണി പവേലിൽ, ഉണ്ണി ശിവരാജൻ, അഷ്‌റഫ് കുഞ്ഞാശാൻ, മുഹമ്മദ് ഫൈസൽ, ആർ.രാധാകൃഷ്ണപൈ, വി. രാജു, ഷിഹാബ് നൈന, ബിനോയ് വർഗീസ് എന്നിവർ സംസാരിച്ചു. ടി.ടി.ഐ പ്രിൻസിപ്പൾ കെ.ഹഫ്‌സ നന്ദി പറഞ്ഞു.