 
ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബീച്ച് റണ്ണിന്റെ പ്രചരണാർത്ഥം അത്‌ലറ്റിക്കോ ഡി ആലപ്പിയും ക്യാബിനറ്റ് സ്‌പോർട്ട് സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓൾ കേരള സെവൻസ് ഫുട്‌ബാൾ ടൂർണ്ണമെന്റ് സമാപിച്ചു. എച്ച്.സലാം എം.എൽ.എ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബീച്ച് റൺ സംഘാടകസമിതി ചെയർമാൻ അഡ്വ.കുര്യൻ ജെയിംസ്
അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു മുഖ്യാതിഥിയായി. ഡോ.തോമസ് മാത്യു, ഡോ.ജിവേഷ്, ഒ.വി.പ്രവീൺ, സുജാത് കാസിം, കാബിനറ്റ് സ്‌പോർട് സിറ്റി ഭാരവാഹികളായ വിജയകൃഷ്ണൻ, സക്കീർഹുസൈൻ, സിനാഫ് സിയാദ്, റഫ്‌സൽ ഹസൻ എന്നിവർ പങ്കെടുത്തു.