ആലപ്പുഴ: കഞ്ചാവ് കേസിലെ പ്രതി കൃഷ്ണപുരം താഴ്ചവടക്കേതിൽ വീട്ടിൽ ഷിബുവിനെ (ചക്കഷിബു-25) ആലപ്പുഴ അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി എസ്. ഭാരതി വെറുതെ വിട്ടു. 5.250 ഗ്രാം കഞ്ചാവുമായി കൃഷ്ണപുരം കൊട്ടാരത്തിനടുത്ത് നിന്ന് ഷിബുവിനെ പിടികൂടിയെന്നായിരുന്നു 2019 നവംബറിൽ കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. പ്രതിക്കു വേണ്ടി അഡ്വ. സമീർ പൊന്നാട്, അഡ്വ. ശ്രീജേഷ് ബോൺസലെ എന്നിവർ കോടതിയിൽ ഹാജരായി.