 
ആലപ്പുഴ: ഇ പോസ് തകരാറിനെത്തുടർന്ന് റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റ് വിതരണം മുടങ്ങി. ഇന്നലെ രാവിലെ 11നാണ് തുടക്കം. ഇടയ്ക്ക് ഒ.ടി.പി ലഭിച്ചിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം പലേടത്തും മെഷീൻ പൂർണമായും പണിമുടക്കി. എ.എ.വൈ കാർഡുകാർക്കാണ് ഇന്നലെയും ഇന്നും വിതരണം നിശ്ചയിച്ചിരിക്കുന്നത്. 25,26,27 തീയതികളിൽ പിങ്ക് കാർഡുകാർക്കും, 29,30,31 തീയതികളിൽ നീല കാർഡുകാർക്കും, സെപ്തംബർ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കുമാണ് അനുവദിച്ചിരിക്കുന്നത്. കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് 4,5,6,7 തീയതികളിൽ വാങ്ങാൻ അവസരമുണ്ട്.