പൂച്ചാക്കൽ: വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്തുന്നതിന് കേരള കൗമുദി ആവിഷ്‌ക്കരിച്ചിരിക്കുന്ന എന്റെ കൗമുദി പദ്ധതി ഇന്ന് ഉച്ചക്ക് ഒന്നിന് പള്ളിപ്പുറം സെന്റ് മേരീസ് ഒഫ് ലവുക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ തുടങ്ങും. പൂച്ചാക്കൽ മെഡിക്കൽ സെന്റർ ചെയർമാൻ മുഹമ്മദ് ഖുത്തൂബ് ബാബു ഉദ്ഘാടനം ചെയ്യും. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫാബിയ അദ്ധ്യക്ഷയാകും. കേരള കൗമുദി സർക്കുലേഷൻ അസി. മാനേജർ വി.പുഷ്‌ക്കരൻ പദ്ധതി വിശദീകരിക്കും. പി.എം.സി അഡ്മിനിസ്‌ട്രേറ്റർ എസ്.രാജേഷ് മുഖ്യപ്രഭാഷണം നടത്തും. മാനേജർ എസ്. സത്താർ, പബ്ലിക് റിലേഷൻസ് ഓഫീസർ എ. മോഹനൻ, കേരള കൗമുദി സർക്കുലേഷൻ അസി. മാനേജർ സുന്ദരേശൻ , എക്സിക്യൂട്ടിവ് സന്ദീപ് സദാനന്ദൻ, ലേഖകൻ സോമൻ കൈറ്റാത്ത് തുടങ്ങിയവർ പങ്കെടുക്കും.