knm-samstana
കെ.എൻ.എം സംസ്ഥാന സമിതി നാല് വാല്യങ്ങളിലായി പുറത്തിറക്കുന്ന കേരള മുസ്ലിം നവോത്ഥാനം

പൂച്ചാക്കൽ: കെ.എൻ.എം സംസ്ഥാന സമിതി നാല് വാല്യങ്ങളിലായി പുറത്തിറക്കുന്ന കേരള മുസ്ലിം നവോത്ഥാനം : ചരിത്രവും ദർശനവും എന്ന പുസ്തകത്തിന്റെ ജില്ലാതല വിതരണോദ്ഘാടനം വടുതലയിൽ നടന്നു. വടുതല കോട്ടൂർ കാട്ടുപുറം പള്ളി മഹല്ല് പ്രസിഡന്റ് ഷംസുദ്ദീനിൽ നിന്ന് നദു വത്തിൽ ഇസ്ലാം മാനേജർ മുഹമ്മദ്കുട്ടി പുസ്തകം ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് മക്കാർ മൗലവി അദ്ധ്യക്ഷത വഹിച്ചു. അശ്റഫ് കോയ സുല്ലമി, സെക്രട്ടറി കെ.എം.മുഹമ്മദ്, അബ്ദുൽ ജബ്ബാർ, സുഹൈൽ, ഹിബത്തുള്ള എന്നിവർ സംസാരിച്ചു.