
ആലപ്പുഴ: കളർകോട് മഞ്ജുവീണയിൽ എൻ.മുരളീധരൻ നായർ (67) നിര്യാതനായി. പരേതനായ അഡ്വ.കളർകോട് നാരായണൻ നായരുടെ പുത്രനാണ്. മക്ഡവൽ കമ്പനി ജനറൽ മാനേജർ, ആസ്പിൻവാൾ, ആലപ്പി കമ്പനി എന്നിവിടങ്ങളിൽ മാനേജരായിരുന്നു. ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി, സ്വാതി തിരുനാൾ സംഗീതോത്സവ സമിതി ചെയർമാൻ, കളർകോട് മഹാദേവ ക്ഷേത്ര ഉപദേശക സമതി പ്രസിഡന്റ് എന്ന നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കളർകോട് 4049 എൻ.എസ്.എസ് കരയോഗം താലൂക്ക് യൂണിയൻ പ്രതിനിധിയായിരുന്നു. സംസ്ക്കാരം ഇന്ന് പകൽ 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഇല്ലത്ത് പറമ്പിൽ പാർവതി. മക്കൾ: വീണ മുരളി, മഞ്ജു മുരളി. മരുമക്കൾ: സൻജീവ് കുമാർ, സത്യദീപ്. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.