vitharanam
മാരാരി റോട്ടറി ക്ലബ്ബ് ദുരിതാശ്വാസക്കിറ്റ് വിതരണം ചെയ്തു.

ആലപ്പുഴ: മഴക്കെടുതികൾ മൂലം ദുരിതമനുഭവിക്കുന്ന കൈനകരി നിവാസികൾക്ക് റോട്ടറി ക്ലബ് ഒഫ് മാരാരി പലവ്യഞ്ജനക്കിറ്റുകൾ വിതരണം ചെയ്തു. തോമസ്. കെ .തോമസ് എം.എൽ.എ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് എം.എ.റിജാസ് അദ്ധ്യക്ഷത വഹിച്ചു. . ക്ലബ്ബ് ഡയറക്ടർമാരായ വി.ആർ. വിദ്യാധരൻ, പി.എസ്.സന്ദീപ്, ജോമി ചെറിയാൻ, മനോജ് പണിക്കർ, ഫെലിക്സ് ജോർജ്, ജോമോൻ.ജെ എന്നിവർ സംസാരിച്ചു. ലൂയിസ്. എം.ആന്റണി സ്വാഗതവും ക്ലബ് സെക്രട്ടറി സുമേഷ് കുമാർ നന്ദിയും പറഞ്ഞു.