ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ വാർഷികാഘോഷവുമായി ബന്ധപെട്ടു നടന്ന പൊതുയോഗത്തിൽ 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 1 മുതൽ 5 വരെയായി നടക്കുന്ന ആഘോഷപരിപാടികളിൽ കഥകളി, കൊച്ചിൻ നാട്ടരങ്ങിന്റെ പടയണി, ഡാൻസ്, കവിയരങ്ങു, സെമിനാറുകൾ, സ്കൂൾതല കലാ സാഹിത്യ മത്സരങ്ങൾ, എന്നിവ ഉൾപെടുത്താൻ തീരുമാനിച്ചു. ആഘോഷ കമ്മിറ്റി ചെയർമാനായി ബാലൻ.സി.നായർ,ജനറൽ കൺവീനറായി എസ്.രാധാകൃഷ്ണൻ, ജോയിന്റ് ജനറൽ കൺവീനറായി ആർ.എസ്. വിജയൻ പിള്ള എന്നിവരെ തിരഞ്ഞെടുത്തു.