 
മാന്നാർ: മാന്നാർ പാവുക്കര കളത്തൂരെത്ത് വീട്ടിൽ അനിതയെ (47) വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് സഹദേവൻ (54) അറസ്റ്റിൽ. ഞായറാഴ്ച രാത്രി 10 മണിയോടെ വീട്ടിൽവച്ചാണ് അനിതയ്ക്ക് വെട്ടേറ്റത്.
സാമ്പത്തിക വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായതിനെ തുടർന്ന് സഹദേവൻ ഭാര്യയെ ആക്രമിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. തലയ്ക്ക് മാരകമായി മുറിവേറ്റ അനിത പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാർ, എസ്.ഐ ബിജുക്കുട്ടൻ, ജി.എസ്.ഐമാരായ ശ്രീകുമാർ, ജോസി തോമസ്, ജി.എ.എസ്.ഐ മധു, സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ്, സുധി, സിദ്ദിക്ക് ഉൽ അക്ബർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.