
ചാരുംമൂട് : ഡൽഹിയിൽ നടക്കുന്ന ദേശീയ സെറിബ്രൽ പാൾസി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന് യാത്രയയപ്പ് നൽകി. ആലപ്പുഴ താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് കേന്ദ്രമായുള്ള ചത്തിയറ ഫുട്മ്പോൾ അക്കാദമിയിലായിരുന്നു കഴിഞ്ഞ ഒരു മാസക്കാലമായി ഇവർക്കുള്ള പരിശീലനം നടന്നത്. ഒൻപതംഗ ടീമിൽ സിജോ (ക്യാപ്റ്റൻ) ശ്യാം, ശ്യാംമോഹൻ, വിജേഷ് , വിനീഷ്, അൽ അമീൻ,ഹാമ്മിദ് , മുനീർ , അജ്ഹദ് എന്നിവരാണുള്ളത്. യാത്രയപ്പ് ചടങ്ങ് ചലച്ചിത്ര താരം സോണി ഗിരി ഉദ്ഘാടനം ചെയ്തു.എസ്.ഹരികുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എൻ.അശോക് കുമാർ, ഹെഡ്മിസ്ട്രസ് എ.കെ.ബബിത,ജെയ്സൺ പാറേക്കാട്, കെ.എൻ.കൃഷ്ണകുമാർ , എസ്.ജമാൽ, ആർ.ശിവപ്രകാശ്, കോച്ച് ഗിരിജാ മധു എന്നിവർ പങ്കെടുത്തു.