ചേർത്തല: വ്യാപാരി വ്യവസായി ഏകോപന സമിതി ചാവടി യൂണീറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ആദരിക്കലും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സബിൽരാജ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഒൗസേഫ് ബെന്നി അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ഷാബു ഗോപാൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.ജേക്കബ് ജോൺ,കെ.എസ്.മുഹമ്മദ്,ആർ.സുഭാഷ്,ടി.ഡി.പ്രകാശൻ,യു.സി.ഷാജി,സോമസുന്ദരം എന്നിവർ സംസാരിച്ചു. എ.നാസർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുതിർന്ന വ്യാപാരികളേയും ആദരിച്ചു. ഭാരവാഹികളായി ഒൗസേഫ് ബെന്നി(പ്രസിഡന്റ്),എ.നാസർ(ജനറൽ സെക്രട്ടറി),ഷാബു ഗോപാൽ (സെക്രട്ടറി),സി.സുനിൽ(ട്രഷറർ),സുജ(വൈസ് പ്രസിഡന്റ്)എന്നിവരേയും തിരഞ്ഞെടുത്തു.