
ചേർത്തല:പരമ്പരാഗത വ്യവസായമായ കള്ള് കേടുകൂടാതെയിരിക്കുവാൻ കാർഷിക സർവകലാശാലയുടെ കീഴിൽ ഗവേഷണം നടത്തണമെന്ന് ചേർത്തല താലൂക്ക് കള്ളു ഷാപ്പ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. ബാറുകൾക്ക് സമാനമായി കള്ളുഷാപ്പുകളുടെയും ദുരപരിധി 100 മീറ്ററാക്കണമെന്നും,തൊഴിലുറപ്പ് പദ്ധതിയിൽ തെങ്ങുകൃഷിക്കും പുതിയ തൈകൾ നടുന്നതിനുമായി പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ടു. സമ്മേളനം മന്ത്രി പി. പ്രസാദും കുടുംബസംഗമം എസ്എ.ൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉദ്ഘാടനം ചെയ്തു. ഡോ.സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.പി.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, ദലീമ ജോജോ എം.എൽ.എ, മുനിസിപ്പൽ ചെയപേഴ്സൺ ഷേർളി ഭാർഗവൻ, സി.കെ.ഷാജിമോൻ, സുവർണകുമാർ, ടി.ഡി.പ്രകാശൻ എന്നിവർ സംസാരിച്ചു.