s

മാവേലിക്കര- ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജനനി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റി നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ നടത്തിയ പ്രസംഗമത്സരത്തിൽ വിജയികളായവർക്ക് ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ സമ്മാനം വിതരണം ചെയ്തു. അനാമിക സുജിത് മാവേലിക്കര ഗവ.ഗേൾസ് എച്ച്.എസ്.എസ് (ഒന്നാം സ്ഥാനം) മൃഡാനി.പി.ഉണ്ണിത്താൻ, ബിഷപ് മൂർ വിദ്യാപീഠം മാവേലിക്കര (രണ്ടാംസ്ഥാനം), ചന്ദന.എസ് നായർ, എച്ച്.എസ്.എസ് ചെട്ടികുളങ്ങര (മൂന്നാംസ്ഥാനം) എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ചടങ്ങിൽ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ, ജനനി പ്രസിഡന്റ് എം.പ്രഗത്ഭൻ, സെക്രട്ടറി ജി.അനിൽകുമാർ, പ്രദീപ് കുമാർ രാമനിലയം, പ്രസാദ് പണിക്കർ, അഖിൽ, സുധീഷ് എന്നിവർ പങ്കെടുത്തു.