a

മാവേലിക്കര: ബൈക്ക് മരത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണാട്ടുമോടി ശാന്തി ഭവനം മനേഷ് ബാബു (സാബി-38) ആണ് മരിച്ചത്. 18ന് രാത്രി പുതിയകാവ് കല്ലുമല റോഡിലായിരുന്നു അപകടം. ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറാണ. അമ്മ: ശാന്തമ്മ ബാബു. സഹോദരൻ : സാജു.