
ഹരിപ്പാട് : പെൺകുട്ടി കുളിക്കുന്ന ദൃശ്യം പകർത്തിയ യുവാവിനെ പൊലീസ് പിടികൂടി. ചിങ്ങോലി ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപം ഷഹനാസ് മൻസിലിൽ ഷഹനാസ് ഷാഹുൽ (26) ആണ് അറസ്റ്റിലായത്. കുളിമുറിയുടെ ജനലിൽ ഫോൺ കണ്ട പെൺകുട്ടി ബഹളം വെച്ചതോടെ കടന്നു കളഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ നിന്ന് ഒരുമിനിട്ടിലേറെ ദൈർഘ്യമുള്ള ദൃശ്യം പൊലീസ് കണ്ടെത്തി. ഫോണിൽ നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഹരിപ്പാട്ടെ ഡ്രൈവിംഗ് സ്കൂളുകളിൽ പരിശീലകനായി പ്രവർത്തിക്കുന്നയാളാണ് ഷഹനാസ്