കായംകുളം:സ്വകാര്യ ബസ് സ്റ്റാൻഡിൽ കായംകുളം നഗരസഭ കൊടുത്ത ബങ്ക് അവിടെ നിന്നും മാറ്റി സ്ഥാപിയ്ക്കുന്നതുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി കൗൺസിലറും മുൻ മുനിസിപ്പൽ ചെയർമാനുമായ കെ.പുഷ്പദാസ് ആരോപിച്ചു.

ബാങ്കിന്റെ പുറകിലെ 7സെന്റ് വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഈ കച്ചവടം . ഈ വസ്തു ഉടമക്ക് വലിയ വാഹനം കയറി പോകാൻ വേണ്ടിയാണ് ഭരണ നേതൃത്വം ബങ്ക് മാറ്റാൻ ശ്രമിക്കുന്നതതെന്നും ബങ്ക് മാറ്റിയാൽ ശക്തമായ പ്രക്ഷോഭത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.