kayika-tarangal
ബീച്ച് റണ്ണിന്റെ ഭാഗമായി അത് ലറ്റിക്കോ ഡി ആലപ്പിയും ബീച്ച് റൺ സംഘാടക സമിതിയും സംയുക്തമായി, ജില്ലയെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ ആദരിക്കുന്ന ചടങ്ങ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ സെപ്തംബർ 3ന് നടക്കുന്ന ബീച്ച് റണ്ണിന്റെ ഭാഗമായി അത് ലറ്റിക്കോ ഡി ആലപ്പിയും ബീച്ച് റൺ സംഘാടക സമിതിയും സംയുക്തമായി, ജില്ലയെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ ആദരിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം ടി.കെ.അനിൽ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു മുഖ്യാതിഥിയായി, സംഘാടകസമിതി ചെയർമാൻ കുര്യൻ ജെയിംസ്, സ്പോർട്ട് കൗൺസിൽ എക്സിക്യുട്ടീവ് അംഗം ടി. ജയമോഹൻ, കെ.നാസർ എ.എൻ പുരം ശിവകുമാർ, എസ്. വിനോദ് കുമാർ, ഒ.വി. പ്രവീൺ, അനിൽകുമാർ, ശിവദാസ് എന്നിവർ സംസാരിച്ചു. പ്രജീഷ് ദേവസ്യ നന്ദി പറഞ്ഞു.