ആറാട്ടുപുഴ : എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദി​ക്കും. 28ന് വൈകിട്ട് 3.30ന് കുമാരപുരം ഗ്രാമപഞ്ചായത്തിന് സമീപം നടക്കുന്ന ചടങ്ങ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി പരീക്ഷയിൽ 8 എ പ്ലസ്സിന് മുകളിലുള്ളവർക്കും പ്ലസ് ടുവി​ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ പരീക്ഷകളിൽ 90ശതമാനം മാർക്കിന് മുകളിലുള്ളവരേയും കുമാരപുരം പഞ്ചായത്തിൽ 100ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളേയുമാണ് അനുമോദി​ക്കുന്നത്. മികച്ച യുവകർഷകരേയും, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കുമാരപുരം പഞ്ചായത്തിൽ സേവനം ലഭ്യമാക്കിയ യുവാക്കളേയും സാമൂഹ്യ,സാംസ്‌കാരിക,കലാ,കായിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയവരേയും ആദരിക്കും. അർഹരായവർ 27ന് വൈകിട്ട് 5ന് മുമ്പ് പേരു നൽകണം. ഫോൺ : 9656444708, 8113849868, 9496027584