gurusmrithy

മാന്നാർ : ആത്മബോധോദയ സംഘ സ്ഥാപകൻ ശുഭാനന്ദഗുരുദേവന്റെ കുട്ടംപേരൂർ ജന്മഭൂമിയിൽ ആദർശാശ്രമത്തിന് ശിലാസ്ഥാപനം നിർവഹിച്ച ദിവസമായ ഇന്നലെ ഗുരുസ്മൃതിയായി ആചരിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് ഗുരുസ്മൃതിയോഗം ഉദ്ഘാടനം ചെയ്തു. ആദർശാശ്രമം ജോയി​ന്റ് സെക്രട്ടറി ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഗുരുവായൂർ ദേവസ്വംബോർഡ് അഡ്മിനിസ്‍ട്രേറ്റർ കെ.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ആചാര്യൻ മണിക്കുട്ടൻ, ആദർശാശ്രമ പ്രസിഡന്റ് ഷാലു കുട്ടംപേരൂർ, വാർഡ് മെമ്പർ രാധാമണി ശശീന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ, ശശീന്ദ്രൻ, പ്രശാന്ത്, പി.പി ചന്ദ്രദാസ്, സന്തോഷ്, മനു മാന്നാർ, മധു, വിനു, പ്രസാദ് എന്നിവർ സംസാരിച്ചു. ആദർശാശ്രമ ശിലാസ്ഥാനം നിർവ്വഹിച്ച സ്ഥലത്ത് പുഷ്പാർച്ചനയും നടത്തി.