 
ആലപ്പുഴ: 25 മുതൽ 30 വരെ ചാലക്കുടിയിൽ നടക്കുന്ന 66ാമത് സംസ്ഥാന സീനിയർ ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലാ ബോയ്‌സ് ടീമിനെ എം.എൽ.തോമസും ഗേൾസ് ടീമിനെ അനസൂയ സനൽ ജി.നാഥും നയിക്കും. ബോയ്‌സ് ടീം അംഗങ്ങൾ: ചെറിയാൻ പി. കല്ലുപുരയ്ക്കൽ, യു.ഭരത്, ജോജോ ലോനൻ, ഡൊമനിക് സാവ്യോ, പി.എസ്. ആന്റണി, ആനന്ദ്, എസ്.ഗോകുൽ, മെബിൻ ജോസഫ്, അനൂപ് ചാണ്ടി, അക്ഷയ് മധു, അനന്ദു. മാനേജർ: റോണി മാത്യു. ഗേൾസ് ടീം അംഗങ്ങൾ: അനാമിക സനൽ ജി. നാഥ്, എസ്.അപർണ, ധന്യ ബാബു, മരിയ ഫെർണാണ്ടസ്, ആഗി ജയ്‌സൺ, ആദിത്യ എസ്. നായർ, തെരേസ ജോസഫ്, ട്രീസ, ജി.രേഷ്മ, ദേവനന്ദ സജീവൻ, നിഷ. മാനേജർ: ബീന സനൽ. സാമുവൽ പി. വർക്കിയാണ് ഇരു ടീമുകളുടെയും കോച്ച് . ടീമുകളെ ആൽഫ എൻട്രൻസ് അക്കാദമിയാണ് സ്‌പോൺസർ ചെയ്യുന്നത്. വൈ.എം.സി.എയിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ റോജസ് ജോസ് ജേഴ്‌സികൾ കൈമാറി. കെ.ബി.എ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, വൈ.എം.സി.എ സെക്രട്ടറി മോഹൻ ജോർജ്, സ്‌പോർട്‌സ് ഡയറക്ടർ ജോൺ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.